മുണ്ടക്കയം: ഡീൻ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു കൊടികുത്തി ജംഗ്ഷനിൽ നിർമിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം സിറിയക് തോമസ് എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം മിനി സാബു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സണ്ണി ആന്റണി, ഷിനോജ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ജീവാമോൾ, സ്വർണലത അപ്പുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, കെ.എൽ. ദാനിയേൽ, സിജോ ഉള്ളാട്ട്, ഡിസിസി മെംബർ സണ്ണി തട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു.